ഇടുക്കി: പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ്‌ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മന്‍ കോവിലില്‍ ക്രമസമാധാന ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്‌ഐയും സംഘവും.
രാത്രിയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ' മാരിയമ്മ .... കാളിയമ്മ ' എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ് ഐ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
Content Highlights: On duty at the temple; When you hear the devotional song, forget the surroundings and dance; Suspension for SI


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !