എടയൂർ ഇടം നാടക വേദി സംഘടിപ്പിച്ച അവധിക്കാല ഏകദിന നാടകക്യാമ്പ് "അപ്പൂപ്പൻ താടി " എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.ഉണ്ണികൃഷ്ണൻ ,എം. അഖിൽ , അനുഷ സ്ലീ മോവ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എടയൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിലാണ് ക്യാമ്പ് നടന്നത്. കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കാനും അഭിനയ ശേഷി, ഏകാഗ്രത, നിരീക്ഷണ പാടവം തുടങ്ങിയ വളർത്തിയെടുക്കുകയും സർഗ്ഗശേഷി പരിപോഷിപ്പിച്ച് മികച്ച പൗരൻമാരാക്കി മാറ്റുകയുമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ നിജു തമ്പാട്ടി, മോഹൻദാസ്, സുനീഷ് കുമാർ, ഹരിദാസൻ എന്നിവർ പറഞ്ഞു. ഇടം നാടക വേദിയുടെ പ്രസിഡണ്ട് വിബിൻ ബാലൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെകട്ടറി രശ്മി സ്വാഗത വും കെ.പി. വിശ്വനാഥൻ നന്ദിയും പറഞ്ഞു. പ്രശസ്ത നടനും സംവിധായകനുമായ ഷി കിൽ ഗൗരിയായിരുന്നു ക്യാമ്പ് ഡയറക്ടർ .
Content Highlights: The one-day drama camp of Etayur Chima Natakvedi "Appupan Thaadi" was remarkable..

.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !