![]() |
| പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം.
മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഏപ്രില്‍ 20ാം തീയതി മുതല്‍ പ്രവര്‍ത്തിക്കും. ക്യാമറകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ധന ഗതാഗതവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം പ്രവര്‍ത്തിക്കാത്തത് വാര്‍ത്ത ആയിരുന്നു.
നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതം ഇനി നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ പതിയും. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്. ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയര്‍ അപ്ഡേഷന്‍ വഴി മാസങ്ങള്‍ക്കുള്ളില്‍ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.
ഒരു വര്‍ഷമായി പരീക്ഷണാാടിസ്ഥാനത്തില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതല്‍ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാല്‍ പിഴത്തുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ എത്തും. നിയമലംഘനത്തിന് ഒരു ക്യാമറയില്‍ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററര്‍ അപ്പുറമുള്ള ഐഐ ക്യാമറയില്‍ വീണ്ടും പതിഞ്ഞാല്‍ വീണ്ടും പിഴവീഴും. മൂന്നു വര്‍ഷം മുമ്ബാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ നിലനിനതിനാലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ഓരോ മൂന്നു മാസം കൂടുമ്ബോഴും 11.5 കോടി രൂപ കെല്‍ട്രോണിന് നല്‍കും.
Content Highlights: 'Safe Kerala' project; AI cameras begin work to crack down on traffic violations


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !