കെട്ടിടനിർമാണ പെർമിറ്റുകളും മറ്റു ഫീസുകളും കുത്തനെ കൂട്ടിയ ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം എസ്ഡിപിഐ അഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ കഴുത്ത് നെരിച്ച് ജനദ്രോഹ നടപടികളുമായി സംസ്ഥാന നർക്കാർ മുന്നോട്ട് പോകുമ്പോൾ ശക്തമായ പ്രതിഷേധം നടത്തേണ്ട പ്രതിപക്ഷം മൗനികളായി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ സലീം, കെ.ടി റഷീദ്, എം.പി അലി അക്ബർ, മുസ്തഫ ചെല്ലൂർ, ഫൈസൽ പള്ളിപ്പടി എന്നിവർ സംസാരിച്ചു.
Content Highlights: SDPI Kuttipuram Panchayat Committee organized a protest dharna in front of Kuttipuram Grama Panchayat Office
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !