വാഷിങ്ടണ്‍: ചാറ്റ് ജിപിടിക്കു ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.
പരമാവധി വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്ന എഐ പ്ലാറ്റ്‌ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ അത് ഉപകരിക്കും.
വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ എഐ അപകടകാരിയാവും. തെറ്റായ വിമാന ഡിസൈനേക്കാള്‍ അപകടകരമായിരിക്കും അത്. സംസ്‌കാരങ്ങളെത്തന്നെ നശിപ്പിക്കാന്‍ അതിനു ശേഷിയുണ്ടാവുമെന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: 'Truth GPT' as an alternative to Chat GPT; Elon Musk with the announcement
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !