വളാഞ്ചേരി: ഈദുൽഫിതർ ദിനത്തിൽ വളാഞ്ചേരി എം. ഇ. എസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
രാവിലെ 7.30 ന് നടക്കുന്ന ഈദ് നമസ്കാരത്തിനും തുടർന്നുള്ള ഈദ് ഗാഹിനും പി. അബ്ദുറഹ്മാൻ വളാഞ്ചേരി നേതൃത്വം നൽകും. സ്ത്രീകളും പുരുഷന്മാരുമടക്കം മുവ്വായിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈദ് ഗാഹിന് വിപുലമായ സജ്ജീകരണങ്ങളാണ് ഈദ് ഗാഹ് കമ്മറ്റി ഒരുക്കിയിട്ടുള്ളത്.
നടക്കാവിൽ അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ടി. അബ്ദുൽ ഖാദർ മാസ്റ്റർ ( ഗ്രൗണ്ട് സജ്ജീകരണം), എൻ. അബ്ദുൽ ജബ്ബാർ ( ലൈറ്റ് ആൻഡ് സൗണ്ട് ), കുഞ്ഞിമുഹമ്മദ് എന്ന മണി( അക്കോമഡേഷൻ ), വി. അനസ് (വളണ്ടിയർ), കെ. ടി. അലി ( പാർക്കിംഗ് ), നമ്പ്രത്ത് ഹുസൈൻ ( മധുര പലഹാരം ), മുനവ്വർ പാറമ്മൽ ( മീഡിയ ) പ്രൊഫസർ കെ. ടി
ഹംസ (ഇവന്റ് മേനേജ്മെന്റ് ) എന്നിവർ സംബന്ധിച്ചു.
ടൗണിലെ വിവിധ പള്ളികളിൽ വെള്ളിയാഴ്ച ഇത് സംബന്ധിച്ച് അറിയിപ്പ് നൽകാനും ഈദ് ഗാഹിൽ നിന്ന് ലഭിക്കുന്ന സംഭാവനയിൽ നിന്ന് ചിലവ് കഴിച്ച് ബാക്കി സംഖ്യ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാനും തീരുമാനിച്ചിട്ടുണ്ടന്നും സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രൊഫ.കെ.ടി.ഹംസ കെ.ടി.അലി മുനവ്വർ വളാഞ്ചേരി എന്നിവർ പങ്കെടുത്തു
Content Highlights: Valancherry Eid Gah.. Around 3000 people will participate.. Preparations are complete
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !