ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? മാർഗനിർദേശവുമായി കേരള പൊലീസ്

0
ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? മാർഗനിർദേശവുമായി കേരള പൊലീസ്
ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുക. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് ഓർമപ്പെടുത്തുന്നു.

ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ കേരള പൊലീസ് പറയുന്നു What to do if you lose your brakes while driving? Kerala Police says to pay attention to these matters

ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ?

🚗 വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതൽ അപകടത്തിലേക്ക് നയിക്കും. ആക്സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കുക.

🚗 ബ്രെക്ക് പെഡൽ ചവിട്ടിയിട്ട് താഴുന്നില്ലെങ്കിൽ ചിലപ്പോൾ ബ്രേക്കിങ് സംവിധാനത്തിനായിരിക്കും പ്രശ്നം. ബ്രേക്ക് പെഡലിനിടക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക.

🚗ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിങ് സമ്മർദ്ദം താൽകാലികമായി വീണ്ടെടുക്കാൻ സാധിക്കും. ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക. ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുക.
ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ കേരള പൊലീസ് പറയുന്നു - mediavisionlive.in

🚗 മണിക്കൂറിൽ അഞ്ചു മുതൽ പത്തു കിലോമീറ്റർ വേഗത വരെ കുറക്കാൻ എഞ്ചിൻ ബ്രേക്കിങ്ങിന് സാധിക്കും. താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറക്കുന്ന രീതിയാണ് ഇത്. ആദ്യം ഒന്നോ, രണ്ടോ ഗിയർ ഡൗൺ ചെയ്യുക. വേഗത ഒരൽപം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.
ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ കേരള പൊലീസ് പറയുന്നു What to do if you lose your brakes while driving? Kerala Police says to pay attention to these matters
🚗 അമിത വേഗത്തിൽ ഹാൻഡ്ബ്രേക്ക് ഉപയോഗിക്കരുത്. വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം മാത്രം ഹാൻഡ്ബ്രേക്ക് വലിക്കുക.

🚗 ലൈറ്റിട്ടും ഹോൺ മുഴക്കിയും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകട സൂചന നൽകുക
Content Highlights: What to do if you lose your brakes while driving? Kerala Police says to pay attention to these matters
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !