കൊണ്ടോട്ടിസ്വദേശിനി മണ്ണാരിൽ വീട്ടിൽ സഫിയ (50) യെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്നും സ്വർണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്.മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്ന് സ്ത്രീ സ്വർണാഭരണം മോഷണം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ എത്തിയ സ്ത്രീയിൽ സംശയം തോന്നിയ ജ്വല്ലറി ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീക്കെതിരെ മറ്റേതെങ്കിലും സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights:Women are also known as thieves.. Valancherry police arrested a woman who was stealing jewelery by entering jewelery shops.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !