ആന്ധ്രയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ട് വന്ന 10 കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
ജില്ലാ പോലീസ് മോധാവി സുജിത് ദാസ് IPSന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ്
വളാഞ്ചേരി കാവുംപുറം കാരിക്കത്തറ വീട്ടിൽ
അഫ്സലിനെ (30 വയസ്സ്)
കരേക്കാട്, ചെങ്കുണ്ടൻ പടിയിലുള്ള വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 കിലോയിലധികം വരുന്ന കഞ്ചാവ് തിരൂർ ഡി വൈ എസ് പി യുടെ നിർദ്ദേശം പ്രകാരം വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറു ത്തെത്ത് നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു.പോലീസ് പരിശോധനക്ക് വരുന്നത് കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിൻതുടർന്ന് പിടികൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എസ് ഐ മാരായ സൂധീർ, മുഹമ്മദ് റാഫി, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ, ജയപ്രകാശ്, ദീപക്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ശ്രീജിത്ത്, ക്ലിൻറ് , ഷൈലേഷ്, മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു,
Content Highlights: Ganja poaching continues in Valancherry..Accused ran away...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !