കുറ്റിപ്പുറം പാഴൂർ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് സനൂപ് ഭാരത പുഴയിൽ മുങ്ങി മരിച്ചു.12 വയസ്സായിരുന്നു.ചെമ്പിക്കലിൽ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ സനൂപ് ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .ഖബറടക്കം വെള്ളിയാഴ്ച നടക്കും. ആയിശയാണ് മാതാവ്.സൈഫുദ്ധീൻ, ജുമൈലത്ത് സഹോദരങ്ങളാണ്.
Content Highlights: A 12-year-old boy drowned in Bharathapuzha
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !