കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസ് പിടിയിൽ. സംഭവത്തിൽ കുന്ദമംഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്.
ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 1.17 കോടി രൂപയുടെ മൂല്യമുള്ള 1,884 ഗ്രാം സർണമാണ് പിടിച്ചെടുത്തത്.
വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വർണം കൈയിലിരുന്ന ഹാൻഡ് ബാഗിലേക്ക് യുവതി മാറ്റി.
സ്വർണക്കടത്ത് കാരിയറാണെന്ന് സംശയത്തെ തുടർന്ന് പൊലീസ് ഇവരെ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടക്കത്തിൽ താൻ കാരിയറല്ലെന്ന് പറഞ്ഞു ഒഴിയാൻ യുവതി ശ്രമിച്ചു. ഇവരുടെ ലഗേജ് പൊലീസ് പരിശോധിക്കുകയും ചെയ്തു.
പൊലീസ് മറ്റു ലഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ഹൻഡ് ബാഗ് കാറിലേക്ക് വിദഗ്ധമായി മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വർണം കാറിന്റെ ഡോറിനരികിൽ വച്ചതായി കണ്ടെത്തുകയായിരുന്നു.
Content Highlights: Attempt to smuggle by hiding in underwear: Woman arrested in Karipur; 1.17 crore worth of gold seized
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !