മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 14 ഗൂഗിളിന്റെ ഐ/ഒ 2023 ഇവന്റില്‍ അവതരിപ്പിച്ചു.
ഇതിന്റെ ആദ്യ ബീറ്റാ പതിപ്പ് പിക്‌സല്‍ സ്‌മാര്‍ട് ഫോണുകളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, രണ്ടാമത്തെ ബീറ്റാ പതിപ്പ് മറ്റു ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും ഫോള്‍ഡബിള്‍ ഹാന്‍ഡ്സെറ്റുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഐഒഎസ് 16 പോലെയുള്ള കസ്റ്റമൈസ് ചെയ്യാവുന്ന ലോക്ക് സ്‌ക്രീന്‍, മെച്ചപ്പെട്ട ക്യാമറാ അനുഭവം, യുഎസ്ബി വഴി മെച്ചപ്പെട്ട ഓഡിയോ എന്നിവയും മറ്റും ഉള്‍പ്പെടുന്നതാണ് ആന്‍ഡ്രോയിഡ് 14 ന്റെ പുതിയ ഫീച്ചറുകള്‍. മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് അനുഭവം നല്‍കുന്നതിന് ആന്‍ഡ്രോയിഡ് 14 ന് ഇപ്പോള്‍ ജിപിയു മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഗൂഗിള്‍ അവകാശപ്പെട്ടു.
ആന്‍ഡ്രോയിഡ് 14 കൂടുതല്‍ വികസിപ്പിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനു മുന്‍നിര ബ്രാന്‍ഡുകളായ ഐക്യൂ, ലെനോവോ, നത്തിങ്, വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി, ടെക്നോ, വിവോ, ഷഓമി എന്നിവയുമായി ഗൂഗിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഈ ബ്രാന്‍ഡുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് അടുത്തിടെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് 14 ന്റെ ബീറ്റാ പതിപ്പ് ലഭിച്ചേക്കും.
ആന്‍ഡ്രോയിഡ് 14 ബീറ്റ അപ്‌ഡേറ്റിന് യോഗ്യമായ സ്‌മാര്‍ട് ഫോണുകളുടെ ലിസ്റ്റ്
- പിക്സല്‍ 4എ (5ജി)
- പിക്സല്‍ 5, 5 എ
- പിക്സല്‍ 6, 6 പ്രോ
- പിക്സല്‍ 6 എ
- പിക്സല്‍ 7, 7 പ്രോ
- പിക്സല്‍ 7 എ
- പിക്സല്‍ ഫോള്‍ഡ്
- പിക്സല്‍ പാഡ്
- വിവോ എക്സ്90 പ്രോ
- ഐക്യൂ 11
- ലെനോവോ ടാബ് എക്സ്ട്രീം
- നത്തിങ് ഫോണ്‍ (1)
- ഒപ്പോ ഫൈന്‍ഡ് എന്‍2
- ഒപ്പോ ഫൈന്‍ഡ് എന്‍2 ഫ്ലിപ്പ്
- വണ്‍പ്ലസ് 11
- ടെക്നോ കാമണ്‍ 20 സീരീസ്
- റിയല്‍മി ജിടി 2 പ്രോ
- ഷഓമി 13 പ്രോ
- ഷഓമി 13
- ഷഓമി 12T
- ഷഓമി പാഡ് 6
ഗൂഗിള്‍ പിക്സല്‍ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ഡെവലപ്പറുടെ പ്ലാറ്റ്ഫോം വഴി ആന്‍ഡ്രോയിഡ് 14 ബീറ്റയിലേക്ക് ആക്സസ് ലഭിക്കും. പിക്സല്‍ ഇതര ഉപയോക്താക്കള്‍ക്ക് അതത് ഒഇഎമ്മിന്റെ വെബ്സൈറ്റ് വഴി ആന്‍ഡ്രോയിഡ് 14 ബീറ്റ ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights: Android 14 released; Download and use
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !