ഉപഭോക്താക്കള്‍ അറിയാതെ വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം; അന്വേഷിക്കാനൊരുങ്ങി കേന്ദ്രം

0

ഉപഭോക്താക്കള്‍ അറിയാതെ വാട്‌സ്ആപ്പ് മൈക്രോഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉറങ്ങുന്ന സമയത്ത് പോലും വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ട്വിറ്റര്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഉറങ്ങുന്ന സമയത്ത് പോലും വാട്‌സ്ആപ്പ് മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദവുമായി ആദ്യം രംഗത്തെത്തിയത് ട്വിറ്ററിലെ എഞ്ചിനീയറായ ഫോഡ് ഡാബിരിയാണ്. ഇതിന്റെ തെളിവായി സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ വാട്‌സ്ആപ്പ് ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ഡാബിരിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരുന്നു. വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സംഭവം ഉപഭോക്താക്കള്‍ക്കിടയില്‍ ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തിയതോടെ വാട്‌സ്ആപ്പ് തന്നെ മറുപടിയുമായി രംഗത്ത് വന്നു. അതൊരു ബഗ് മാത്രമാണെന്നായിരുന്നു വാട്‌സ്ആപ്പിന്റെ വിശദീകരണം. ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോണ്‍ ആക്സസ്സ് ചെയ്യുന്നതല്ലെന്നും വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ ഉറപ്പ് നല്‍കി. വാട്‌സ്ആപ്പിനും ഗൂഗിളിനും ഈ ബഗിനെക്കുറിച്ച് അറിയാമെന്നും അത് ഉടനടി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അറിയിച്ചു. മൈക്രോഫോണിന്റെ ആക്സസില്‍ പൂര്‍ണ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് തന്നെയാണെന്നും കോള്‍ റെക്കോര്‍ഡ്, വോയ്സ് നോട്ട്‌സ്, വീഡിയോ റെക്കോര്‍ഡ് എന്നിവയില്‍ മാത്രമാണ് മൈക്ക് ആക്സസ് ചെയ്യാനാവൂ എന്നും പ്രസ്താവനയിലൂടെ വാട്സ്ആപ്പ് വെളിപ്പെടുത്തി.
Content Highlights: Allegedly Users Unknowingly Use WhatsApp Microphone; The center is ready to investigate
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !