മന്ത്രി വി.അബ്ദുറഹ്മാൻ ഇനി സഖാവ് അബ്ദുറഹ്മാൻ.. പാർട്ടിയിൽ അംഗത്വമെടുത്തു .. CPI(M) താനൂർ ഏരിയ കമ്മറ്റിയംഗം .. കെ.ടി.ജലീലും, പി.വി.അൻവറും അംഗത്വമെടുക്കുമോ..? മീഡിയ വിഷൻ എക്സ്ക്ലൂസീവ് ..

0

കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ സി.പി.ഐ (എം) താനൂർ ഏരിയ കമ്മറ്റിയംഗമായി തെരെഞ്ഞെടുക്കപ്പെടാൻ ധാരണയായി. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി താനൂരിൽ നിന്നും മൽസരിച്ച് വിജയിച്ച വി.അബ്ദുറഹ്മാൻ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനും നേതാവുമായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച അബദുറഹ്മാൻ തിരൂർ മുനിസിപ്പൽ വൈസ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.തുടർന്നാണ് എൽ ഡി എഫി ൻ്റെ പിന്തുണയിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടം നടത്തി UDF ക്യാമ്പിനെ ഞെട്ടിക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞെങ്കിലും പാർലിമെൻ്റിലേക്ക് വിജയിക്കാൻ സാധിച്ചില്ല. തുടർന്ന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ താനൂരിൽ നിന്നും രണ്ട് തവണ വിജയിച്ച് കയറിയ അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാവുകയും ചെയ്തു.ഇക്കാലമത്രയും എൽ.ഡി.എഫ് സ്വതന്ത്രനായിരുന്ന അബ്ദുറഹ്മാൻ സി.പി.ഐ (എം) അംഗത്വത്തിനായി പാർട്ടിക്ക് അപേക്ഷ നൽകുകയും പാർട്ടി അത് സ്വീകരിച്ച് അംഗത്വം നൽകുകയുമായിരുന്നു. സി.പി.ഐ (എം) താനൂർ ഏരിയ കമ്മിറ്റിയംഗമാക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ജില്ലാ കമ്മറ്റിയംഗമാവാനും സാധ്യത ഏറെയാണ്.പാർട്ടി സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേ സമയം മലപ്പുറം ജില്ലയിൽ നിന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ഡോ.കെ .ടി ജലീൽ, പി.വി അൻവർ തുടങ്ങിയവരും പാർട്ടി അംഗത്വത്തിലേക്ക് വരുമോ എന്നുള്ള ചർച്ചയും ഇപ്പോൾ സജീവമായി കഴിഞ്ഞു. 2006 ൽ കുറ്റിപ്പുറത്ത് നിന്നും എൽ.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായി മത്സരിച്ച ഡോ.കെ .ടി.ജലീൽ 17 വർഷമായി പാർട്ടിയംഗത്വം ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. പാർട്ടി അംഗത്വം ഇല്ലാതിരുന്നിട്ടും സി.പി.ഐ (എം) സംസ്ഥാന ജാഥയിൽ മൂന്ന് തവണ സ്ഥിരാംഗമായതും ലോക്സഭാ നിയമസഭാ തെരെഞ്ഞെടുപ്പു സമയങ്ങളിലും മറ്റും പാർട്ടിയുടെ മുഖമായി പ്രസംഗ വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നതും പാർട്ടിക്ക് ജലീലിനോടുള്ള വിശ്വാസവും ജലീലിനൊപ്പം പാർട്ടി കട്ടക്ക് കൂടെയുണ്ട് എന്ന പ്രഖ്യാപനവുമായിരുന്നു. ഡോ.കെ .ടി.ജലീൽ പാർട്ടിയംഗത്വം എടുക്കാതെ തന്നെ പാർട്ടിയുടെ ഉറച്ച സഹയാത്രികനായി തന്നെ തുടരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേ സമയം രണ്ടാം ടേമിലും നിലമ്പൂരിൽ നിന്നും എൽ.ഡി.എഫ് പിന്തുണയിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ്സുകാരനായിരുന്ന പി.വി.അൻവർ വൈകാതെ പാർട്ടി മെമ്പർഷിപ്പിലേക്ക് എത്തുമെന്നാണ് സൂചന.
Content Highlights: Minister V. Abdurahman is now Comrade Abdurrahman..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !