ന്യൂഡല്‍ഹി: രാജ്യത്ത് 2000 ത്തിന്‍റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്നും പിന്‍വലിച്ചു.റിസര്‍വ് ബാങ്കിന്‍റേതാണ് തീരുമാനം. നിലവിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടാകും. എന്നാലിത് സെപ്റ്റംബര്‍ 30 വരെ മാത്രമേ പ്രാബല്യത്തിലുണ്ടാവുകയുള്ളു എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
സെപ്റ്റംബര്‍ 30 നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ ജനം മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്‍റെ ഉത്തരവില്‍ പറയുന്നു. ക്ലീന്‍ നോട്ട് എന്ന പോളിസിയുടെ ഭാഗമായാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം.
ജനങ്ങള്‍ക്ക് ബാങ്ക് ശാഖകളില്‍ നേരിട്ട് പോയി നോട്ടുകള്‍ മാറാവുന്നതാണ്. മെയ് 23 മുതല്‍ ഒരു ബാങ്കില്‍ നിന്ന് ഒരു സമയം 20,000 രൂപ വരെ മാറ്റിയെടുക്കാന്‍ സാധിക്കും. ആര്‍ബിഐയുടെ 19 റീജിയണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാനാകുമെന്നും അറിയിച്ചു.
2000 രൂപാ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് അറിയേണ്ട അഞ്ചു കാര്യങ്ങള്‍
1. നിലവില്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല
2. 2023 സെപ്റ്റംബര്‍ 30നകം ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം
3. മേയ് 23 മുതല്‍ ഏതു ബാങ്കില്‍നിന്നും 2000 രൂപ മാറ്റിയെടുക്കാം
5. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ
5. ബാങ്കില്‍ നിക്ഷേപിക്കാന്‍ പരിധിയില്ല
Content Highlights: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം Rs 2000 notes withdrawn in country; Can be used till September 30
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !