എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും. ഈ മാസം 20നു പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നാളെ മൂന്നു മണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.
കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2,960 പരീക്ഷാ കേന്ദ്രങ്ങളില്‍ 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. മാര്‍ച്ച് 29നാണ് പരീക്ഷ അവസാനിച്ചത്.
ഫലം www.results.kite.kerala.gov.in എന്ന പോർട്ടലിലും 'സഫലം 2023' എന്ന മൊബൈല്‍ ആപ്പിലും പരിശോധിക്കാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനങ്ങൾ, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്. ഇതിനായി 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്കിൽ ലോഗിന്‍ ചെയ്യണമെന്നില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും "Saphalam 2023" ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കുന്നതാണ്.
ഈ സൈറ്റുകളിൽ പരിശോധിക്കാം
Content Highlights: SSLC exam result declaration tomorrow at 3 pm
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !