വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചതായി കാമറ; 62കാരന് പിഴ

0
വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചതായി കാമറ; 62കാരന് പിഴ Kamara said that he rode the bike without wearing a helmet on the day he did not leave the house; 62-year-old fined

വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62കാരന് പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്.

എന്നാൽ നോട്ടീസിൽ പറയുന്ന ദിവസം തന്റെ വിവാഹ വാർഷികം ആയിരുന്നെന്നും അന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കൂടാതെ പൊലീസ് അയച്ചു തന്ന ചിത്രത്തിൽ കാണുന്നത് തന്റെ വാഹനമല്ല. അടുത്ത കാലത്തൊന്നും താൻ ആ പ്രദേശത്ത് പോയിട്ടില്ലെന്നും അരവിന്ദാക്ഷൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ 9ന് കൊച്ചിൻ ഷി‌പ്‌യാർഡിന് സമീപം ഹെൽമെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചത്. നോട്ടീസിലുള്ള ചിത്രത്തിൽ വണ്ടി മാത്രമേയുള്ളൂ. ഹെൽമെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല.

ചിത്രത്തിലുള്ള വാഹനം തന്റേതല്ലെന്നാണ് അരവിന്ദാക്ഷ പണിക്കർ പറയുന്നത്. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന നിലപാടിലാണ് മുൻ തപാൽ ജീവനക്കാരൻ കൂടിയായ അരവിന്ദാക്ഷ പണിക്കർ.  പിഴയിട്ട നടപടി പൊലീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
Content Highlights: Kamara said that he rode the bike without wearing a helmet on the day he did not leave the house; 62-year-old fined
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !