സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്.
അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തിയിരിക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയോടുകൂടി യു .എസ്. സമ്ബദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ 2020 ഡോളറിലേക്ക് എത്തി. 40 ഡോളറിന്റെ വര്‍ദ്ധനവാണ് ഇന്നലെ മാത്രമുണ്ടായത്.
2023 ഏപ്രില്‍ 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നത്. 45320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 80 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി.
സംസ്ഥാനത്തെ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ദ്ധിച്ച് 82 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Content Highlights: Gold prices soar: One pavan of gold has increased by Rs 640
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !