തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയും സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് സേഫ് കേരള പദ്ധതി വിപുലമായി ആസൂത്രണം ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പുകമറകള്‍ സൃഷ്ടിക്കകയാണ് ഇവര്‍ ചെയ്യുന്നത്. എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല.
കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഒരു രുപാ പോലും പദ്ധതിക്കായി ചെലവാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് അഴിമതി നടത്തി എന്നുപറയുന്നത്. എല്ലാ ചെലവഴിക്കുന്നത് കെല്‍ട്രാണാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതിലും വിചിത്രമാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് 100 കോടിയുടെ അഴിമതി നടത്തിയെന്നാണ്. മുന്‍ പ്രതിപക്ഷ നേതാവ് പറയുന്നത് 132 കോടിയെന്നാണ്. അവര്‍ രണ്ടും ആദ്യം യോജിപ്പില്‍ എത്തട്ടെയെന്നും ഗോവിന്ദന്‍ പരിഹസിച്ചു. അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നു. അതിനാവശ്യമായ രീതിയില്‍ വലിയ പ്രചാരണത്തിന് മാധ്യമങ്ങള്‍ നിന്നുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നൂറ് ദിനപരിപാടി ജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ യുഡിഎഫും മാധ്യമങ്ങളും വലിയ പ്രചാരവേലയാണ് സംഘടിപ്പിക്കുന്നത്. നൂറ് ദിന പരിപാടിയുടെ വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എത്രയെത്ര ജനകീയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വനമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാണ്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വലിയ ജനകീയ കൂട്ടായ്മകള്‍ നടക്കുന്നു. അതൊന്നും വാര്‍ത്തയില്‍ ഇടംപിടിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് വലിയ തോതില്‍ കാവിവത്കരണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന സമീപനം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലാകെ നടപ്പിലാക്കാന്‍ പോകുന്ന ചരിത്രത്തെയും ശാസ്ത്രത്തെയും നിഷേധിക്കുന്ന നിലപാടിനെതിരെ നടക്കുന്ന സമരത്തിന് സിപിഎം പിന്തുണ നല്‍കും.
സംസ്ഥാന സമിതിയില്‍ സംഘടനാപരമായി പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. വിവിധ ജില്ലകളിലെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി അംഗീകരിച്ചു. ആവശ്യമായ തിരുത്തല്‍ പ്രക്രിയയുമായി മുന്നോട്ടുപോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: AI Camera: No Nayapaisa Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !