കൊച്ചി: വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്ത് പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ. പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഉച്ചക്ക് ശേഷം കളിക്കാനിറങ്ങിയ കുട്ടികളുടെ സൈക്കിളും തുണികളും പുഴയുടെ സമീപം ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധു വീട്ടിൽ വന്നതാണ്.
Content Highlights:The body of one of the three missing children found after falling into the river;
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !