യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കും: ഫെഡറല്‍ ടാക്‌സ് അതോറിറ്റി

0
യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കും Corporate tax will be levied in UAE from June

അബുദാബി:
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ക്കും ജൂണ്‍ ആദ്യം മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കിത്തുടങ്ങും. ജൂണ്‍ 1 മുതല്‍ കോര്‍പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ) നേരത്തേ അറിയിച്ചിരുന്നു. ഇതിനായി സ്ഥാപനങ്ങള്‍ ഇമാറ ടാക്‌സ് പ്ലാറ്റ് ഫോം വഴിയുള്ള റജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

നികുതി അടയ്‌ക്കേണ്ടത് 9%​

യുഎഇയില്‍ വാര്‍ഷിക വരുമാനം 3.75 ലക്ഷം ദിര്‍ഹത്തില്‍ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികള്‍ 9 ശതമാനം കോര്‍പറേറ്റ് നികുതി നല്‍കണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്. യുഎഇയിലെ കോര്‍പ്പറേറ്റ് നികുതി ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതികളിലൊന്നാണെന്നാണ് അധികൃതരുടെ അവകാശവാദം. കോര്‍പ്പറേഷനുകളുടെയും മറ്റ് ബിസിനസുകളുടെയും അറ്റാദായത്തിന്മേല്‍ ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് കോര്‍പ്പറേറ്റ് ആദായനികുതി അഥവാ ബിസിനസ് ലാഭനികുതി. രാജ്യത്തിന്റെ വികസനവും പരിവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ നികുതി കൊണ്ടുവരുന്നത്. കോര്‍പ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച 2022 ലെ നാല്‍പ്പത്തി ഏഴാം നമ്പര്‍ ഫെഡറല്‍ നിയമം അനുസരിച്ചാണിതെന്ന് ധനമന്ത്രാലയം അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് 375,000 ദിര്‍ഹം എന്ന ഉയര്‍ന്ന ലാഭ പരിധി നിര്‍ണിയിച്ചിരിക്കുന്നത്.
(ads1)
യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കും Corporate tax will be levied in UAE from June


​ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍​

2023 ജൂണ്‍ 1 മുതലാണ് കോര്‍പ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വരിക എങ്കിലും ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്ന രീതിയാണ് യുഎഇയിലെ പല സ്ഥാപനങ്ങളിലും പിന്തുടരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ 2024 ജനുവരി ഒന്നു മുതല്‍ മാത്രം നികുതി നല്‍കിയാല്‍ മതിയാവും. പ്രതിവര്‍ഷം 375,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭം നേടുന്ന കമ്പനികളും വ്യക്തികളും ഒമ്പത് ശതമാനം നികുതി നല്‍കണം. ബിസിനസിന്റെ മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലല്ല നികുതി നല്‍കേണ്ട വരുമാനത്തിന്റെ പരിധി നിര്‍ണയിച്ചിരിക്കുന്നത്. മറിച്ച് കമ്പനിയുടെ ലാഭം 3.75 ലക്ഷം ദിര്‍ഹം എത്തിയാല്‍ മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. പ്രവാസികളുടെ ശമ്പളത്തിന് നികുതി ബാധകമല്ല. വാര്‍ഷിക ശമ്പളം 375,000 ദിര്‍ഹത്തിന് മുകളിലാണെങ്കിലും പ്രവാസികള്‍ നികുതി അടക്കേണ്ടി വരില്ല.
സ്വയം സ്പോണ്‍സര്‍ഷിപ്പിന് കീഴില്‍ ഫ്രീലാന്‍സ് പെര്‍മിറ്റ് കൈവശമുള്ള വ്യക്തികളും പരിധിയില്‍ കൂടുതല്‍ വരുമാനം നേടുന്നവരും കോര്‍പ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും. യുഎഇയില്‍ സ്ഥിരമായ വ്യാപാര, വ്യവസായ സ്ഥാപനമള്ള പ്രവാസികള്‍ കോര്‍പ്പറേറ്റ് നികുതിക്ക് വിധേയരാണ്. വിമാന വ്യവസായം, അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകള്‍ എന്നിവയില്‍ നിന്നുള്ള പ്രവാസികളുടെ വരുമാനം കോര്‍പ്പറേറ്റ് നികുതിക്ക് വിധേയമല്ല. റിയല്‍ എസ്റ്റേറ്റിലോ മറ്റേതെങ്കിലും നിക്ഷേപത്തിലോ ഒരു ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ വഴി നേടുന്ന വരുമാനത്തിന് ഒരു നോണ്‍ റെസിഡന്റ് കോര്‍പ്പറേറ്റ് നികുതി നല്‍കേണ്ടതില്ല.
യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കും Corporate tax will be levied in UAE from June

​ഒമ്പത് മാസത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം​

ബാങ്ക് നിക്ഷേപങ്ങള്‍, സേവിംഗ്സ് പ്രോഗ്രാമുകള്‍, നിക്ഷേപങ്ങള്‍, ലാഭവിഹിതം എന്നിവയില്‍ നിന്ന് സമ്പാദിക്കുന്ന വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമല്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ലീസിംഗ്, വില്‍പന, കൈമാറ്റം മുതലായവയിലൂടെ ലഭിക്കുന്ന വരുമാനത്തിന് കോര്‍പറേറ്റ് നികുതി ബാധകമാവും. അതേസമയം, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ നിന്നാണ് വരുമാനം ലഭിക്കുന്നതെങ്കില്‍, അത് നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടും. വാര്‍ഷിക കോര്‍പ്പറേറ്റ് ടാക്സ് റിട്ടേണുകള്‍ എല്ലാ നികുതി വിധേയരായ വ്യക്തികളും നികുതി കാലയളവ് അവസാനിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. നികുതി കാലയളവ് അവസാനിച്ചതിന് ശേഷം ഏഴ് വര്‍ഷത്തേക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ നികുതി അടക്കുന്നവര്‍ ബാധ്യസ്ഥരാണ്.
യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി ഈടാക്കും Corporate tax will be levied in UAE from June

നികുതിയില്‍ നിന്ന് ഇളവുള്ളത് ആര്‍ക്കൊക്കെ?​
യുഎഇ കോര്‍പ്പറേറ്റ് നികുതി നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന ഫ്രീ സോണ്‍ കമ്പനിയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ, അവ നിലവിലുള്ള എമിറേറ്റ് തലത്തിലുള്ള നികുതിക്ക് വിധേയമാണ്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, നിക്ഷേപ ഫണ്ടുകള്‍, പൊതു ആനുകൂല്യ സ്ഥാപനങ്ങള്‍ എന്നിവ കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !