ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന ആളുകളുമായുള്ള സംഭാഷണം ലോക്ക് ചെയ്തുവെക്കാനുള്ള ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സാപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരെങ്കിലും ആയിട്ടുള്ള ചാറ്റ് ഉപയോക്താവ് “ചാറ്റ് ലോക്ക്” ചെയ്തു എന്നിരിക്കട്ടെ. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും മറക്കപ്പെടും . ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിന്റെ പാസ് വേഡോ, ഫിംഗർ പ്രിന്റ് ടച്ചോ പോലുള്ള പോലുള്ള ബയോമെട്രിക്ക് വിവരങ്ങളോ ഉപയോഗിച്ച് “ചാറ്റ് ലോക്ക്” ചെയ്യാം.
കുടുംബാംഗങ്ങളോ മറ്റാരെങ്കിലുമോ ഫോൺ കൈവശം വെക്കുന്ന സമയത്ത് നോട്ടിഫിക്കേഷനുകൾ വന്നാൽ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്ന മറക്കാൻ പുതിയ നോട്ടിഫിക്കേഷൻ നിങ്ങളെ സഹായിക്കും എന്നാണ് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് വാട്സാപ്പ് മാതൃകമ്പനിയായ മെറ്റയും വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഫീച്ചർ അടിപൊളിയാണെന്നാണ് ഉപയോക്താക്കളും പറയുന്നത്.
ചാറ്റ് ലോക്ക് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?
- വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം ഇത് ഡൗണ്‍ലോഡ് അല്ലെങ്കില്‍ അപ്ഗ്രഡ് ചെയ്യുക.
- ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് എടുക്കുക.
- പ്രൊഫൈല്‍ പിക്ച്ചറില്‍ ക്ലിക്ക് ചെയ്യുക.
- മെസേജ് മെനുവിന് തൊട്ടുതാഴെയായി ചാറ്റ് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ചാറ്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യുക.
- ഫോണ്‍ പാസ്‌വേഡ് അല്ലെങ്കില്‍ ബയോമെട്രിക്‌സ് (ലഭ്യമെങ്കില്‍) ഉപയോഗിച്ച് സുരക്ഷിതമാക്കുക.
- ലോക്ക് ചെയ്‌ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ വാട്സ് ആപ്പിന്റെ ഹോം പേജിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക.
- ഒരിക്കല്‍ ചാറ്റ് ലോക്ക് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, അത് അണ്‍ലോക്ക് ചെയ്യുന്നത് വരെ ചാറ്റിലെ എല്ലാ സന്ദേശങ്ങളും മറഞ്ഞിരിക്കും
Content Highlights: Don't be afraid of others seeing your messages; Now you can lock the chat, WhatsApp with a new feature
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !