പ്രതീകാത്മക ചിത്രം
തൊഴില്‍ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ മാത്രം പ്രവേശിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസിയണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.19 പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷപരീക്ഷാ ഫലത്തിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
റിയാദ്: തൊഴില്‍ രംഗം കൂടുതല്‍ മത്സരാത്മകവും ശക്തവുമാക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ടെക്നിക്കല്‍ മേഖലയിലെ ഏതാനും ജോലികളില്‍ പുതുതായി ചേരുന്നവര്‍ക്ക് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതര്‍.
ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില 19 പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്. ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ കട്ടര്‍, ഫ്ളെയിം കട്ടര്‍, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മേഴ്സ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ പാനല്‍ അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കാബിള്‍ കണക്ടര്‍, ഇലക്ട്രിക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, ഇലക്ട്രോണിക് സിച്ച്ബോര്‍ഡ് അസംബ്ലര്‍, ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പൈപ് ഫിറ്റര്‍, ബ്ലാക്ക്സ്മിത്ത്, കൂളിംഗ് എക്യുപ്മെന്റ് അസംബ്ലര്‍, ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍കണ്ടീഷനിംഗ് മെക്കാനിക് എന്നീ പ്രൊഫഷനുകള്‍ക്കാണ് തൊഴില്‍പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഈ മേഖലകളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം എന്ന പേരിലറിയപ്പെടുന്ന പരീക്ഷയ്ക്ക് വിധേയരായി പരീക്ഷാ ഫലത്തിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷ നടത്താതെ വിസ സ്റ്റാമ്പിംഗ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഏജന്റുമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും എംബസി ആവശ്യപ്പെട്ടു. https://svp-international.pace.sa/home എന്ന വെബ്സൈറ്റ് വഴിയാണ് പരീക്ഷ നടത്തേണ്ടത്.
Content Highlights: Exam made mandatory for technical jobs in Saudi
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !