എഐ കാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാൻ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ തീരുമാന പ്രകാരം ജൂണ്‍ അഞ്ച് മുതൽ പിഴ ഈടാക്കും. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കും.
അഴിമതി ആരോപണം കാരണം വിവാദത്തിലായ എഐ കാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളിൽ മതിയെന്നും യോഗം തീരുമാനിച്ചു. പിഴ ഈടാക്കൽ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്രകരാർ നടപടികളിലേക്ക് കടക്കും. കെൽട്രോണ്‍ നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാരും ഇതിനുള്ളിൽ പുനഃപരിശോധിക്കാനും യോഗത്തിൽ ധാരണയായി. അതിനു ശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയാറാക്കുക.
ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയ ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ. മേയ് നാലിനാണ് സർക്കാർ പദ്ധതി മരവിപ്പിച്ചത്. അതിനു മുന്‍പ് സർക്കാർ നിയമോപദേശവും തേടിയിരുന്നു. മേയ് അഞ്ച് മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു.
Content Highlights: Fines for crimes detected by AI cameras from next month
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !