ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും മറന്നോ ? തിരിച്ചെടുക്കാൻ ചെയ്യേണ്ടത്... | Explainer

0
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും മറന്നോ ? തിരിച്ചറിയാന്‍ സംവിധാനവുമായി യുഐഡിഎഐ Forgot Aadhaar linked mobile number and mail id? UIDAI with system to identify
പ്രതീകാത്മക ചിത്രം 

ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും തിരിച്ചറിയുന്നതിന് പുതിയ സംവിധാനവുമായി യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഏതാണെന്ന പൊതുജനങ്ങളുടെ ആശയക്കുഴപ്പമാണ് ഇതോടെ പരിഹരിക്കപ്പെടാന്‍ പോകുന്നത്.

'നിരവധി ഉപയോക്താക്കള്‍ക്ക് അവരുടെ ഏത് മൊബൈല്‍ നമ്പറും മെയില്‍ ഐഡിയുമാണ് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സവിശേഷത സഹായിക്കും'. യുഐഡിഎഐ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇത് ഏത് നമ്പറാണ് ലിങ്ക് ചെയ്തിട്ടുള്ളത് മനസ്സിലാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാല്‍ ഈ മെയില്‍ ഐഡിയോ മൊബൈല്‍ നമ്പറോ മാറ്റുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കില്ല. അതിന് ആവശ്യമായ രേഖകളുമായി അടുത്തുള്ള ആധാര്‍ കേന്ദ്രത്തെ സമീപിക്കണം.

മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും തിരിച്ചറിയാനുള്ള ഘട്ടങ്ങള്‍
  • https://myaadhaar.uidai.gov.in/ ൽ ക്ലിക്ക് ചെയ്യുക
  • മൈ ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • വെരിഫൈ ഇ മെയില്‍/മൊബൈല്‍ നമ്പര്‍ എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാന്‍ 'വെരിഫൈ മൊബൈല്‍ നമ്പല്‍' ക്ലിക്ക് ചെയ്യുക.
  • ഇ മെയില്‍ അഡ്രസ്സ് വെരിഫിക്കേഷന്‍ ചെയ്യാന്‍ 'വെരിഫൈ ഇ മെയില്‍ അഡ്രസ്സ്' ക്ലിക്ക് ചെയ്യുക.
  • ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍/ഇമെയില്‍ വിലാസം, ക്യാപ്ച എന്നിവ നല്‍കുക.
  • ഒടിപി അയക്കുക എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം ലഭിച്ച ഒടിപി നല്‍കുക.
  • നല്‍കിയ മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അവര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉപയോക്താക്കളെ അറിയിക്കും. അതേസമയം മൊബൈല്‍ നമ്പര്‍ നേരത്തെ ലിങ്ക് ചെയ്തതോ പരിശോധിക്കുകയോ ചെയ്തതാണെങ്കില്‍' നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇതിനോടകം തന്നെ ഞങ്ങളുടെ റെക്കോര്‍ഡുകള്‍ പ്രകാരം പരിശോധിച്ചുറപ്പിച്ചതാണ്' എന്ന സന്ദേശം കാണാന്‍ കഴിയും.
Content Highlights: Forgot Aadhaar linked mobile number and mail id? UIDAI with system to identify
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !