Trending Topic: Latest

യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്നായി നീട്ടാന്‍ തീരുമാനം

0
യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്നായി നീട്ടാന്‍ തീരുമാനം  It has been decided to extend the work permit period in the UAE from two years to three years
പ്രതീകാത്മക ചിത്രം

ദുബായ്:
പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന തീരുമാനവുമായി യുഎഇ. രാജ്യത്തെ പാര്‍ലമെന്ററി സമിതിയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്നായി നീട്ടാന്‍ അനുമതി നല്‍കിയതാണ് തീരുമാനം. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ ഇത് സഹായകമാവും. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി എഫ്എന്‍സിക്ക് നല്‍കിയ ശുപാര്‍ശ സമിതി അംഗീകരിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്.

കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശം​

സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള എഫ്എന്‍സി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ശുപാര്‍ശകളും കമ്മിറ്റി നിര്‍ദ്ദേശിച്ചു. എഫ്എന്‍സി അംഗീകരിച്ച മറ്റൊരു ശുപാര്‍ശ, പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലാളികള്‍ തൊഴിലുടമയുമായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ചെലവഴിക്കണം എന്നതാണ്. എന്നിരുന്നാലും, തൊഴിലുടമ സമ്മതിച്ചാല്‍ ഈ നിബന്ധന ഒഴിവാക്കാവുന്നതാണെന്നും അധികൃതര്‍ തീരുമാനിച്ചു. ഈ വര്‍ഷം രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ 72,000 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം എഫ്എന്‍സിയെ അറിയിച്ചു. (ads1)വ്യാജ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട 2,300 കേസുകള്‍ ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങളാണ് പരിശോധനകളില്‍ കണ്ടെത്തിയത്. ഏകദേശം 430 കേസുകള്‍ എടുത്തതില്‍ ചിലത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

2 ശതമാനം എമിറാത്തികളെയെങ്കിലും നിയമിക്കണം​

കഴിഞ്ഞ വര്‍ഷം എമിറേറ്റൈസേഷന്‍ നയങ്ങള്‍ ലംഘിച്ചതിന് 20 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം റഫര്‍ ചെയ്തിരുന്നു. 296 എമിറേറ്റികളെ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്പനിയുടെ ഉടമയെയും മാനേജരെയും ജയിലിലടക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു. നഫീസ് പ്രോഗ്രാമിന്റെ ഭാഗമായി ട്രെയിനികളായ ഇമാറാത്തികളില്‍ നിന്ന് പ്രതികള്‍ പണം വാങ്ങിയെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷാവസാനം, 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ നൈപുണ്യമുള്ള റോളുകളില്‍ കുറഞ്ഞത് 2 ശതമാനം എമിറാത്തികളെയെങ്കിലും നിയമിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 30നകം കമ്പനികള്‍ ഇത് ഒരു ശതമാനം വര്‍ധിപ്പിക്കണം. വര്‍ഷാവസാനത്തോടെ, അവര്‍ക്ക് വൈദഗ്ധ്യമുള്ള റോളുകളില്‍ 4 ശതമാനം എമിറാത്തികള്‍ ഉണ്ടായിരിക്കണം.

കഴിഞ്ഞ ആഴ്ച നടന്ന എഫ്എന്‍സി യോഗത്തില്‍, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാര്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലുടമകളെ സംരക്ഷിക്കുന്ന മൂന്ന് പ്രധാന നയങ്ങളെ കുറിച്ച് എടുത്തുപറഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി സംരക്ഷണ ഇന്‍ഷുറന്‍സ് സംവിധാനമാണ് അതിലൊന്ന്. കമ്പനി പാപ്പരാവുകയോ കുടിശ്ശിക അടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാണ്. രജിസ്റ്റര്‍ ചെയ്ത 96 ശതമാനത്തിലധികം തൊഴിലാളികളും നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായും മന്ത്രി അറിയിച്ചു.

Content Highlights: It has been decided to extend the work permit period in the UAE from two years to three years
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !