Gpay Split Bill | ഒരുമിച്ച് ഭക്ഷണം കഴിച്ചതിന്റെയും യാത്ര ചെയ്തതിന്റെയും ചിലവുകൾ സ്പ്ലിറ്റ് ചെയ്യാനായി പ്രത്യേകം ഫീച്ചറാണ് ഗൂഗിൾ പേ നൽകുന്നത്. ഇതിലൂടെ ബിൽ കൊടുത്ത ആളിന് മറ്റുള്ളവരുടെ ഷെയർ ലഭിക്കും.
സ്പ്ലിറ്റ് ബിൽ
ഓരോ സുഹൃത്തും എത്രത്തോളം രൂപയാണ് നൽകേണ്ടത് എന്നത് ഒരു ചാറ്റ് ഗ്രൂപ്പ് പോലെയുള്ളതിൽ ഉണ്ടായിരിക്കും. ഓരോ ആൾക്കും ഈ തുക അയക്കാവുന്നതാണ്. ചിലവാക്കിയ തുക എത്ര ആളുകൾ എന്ന് നോക്കി കാൽക്കുലേറ്റർ ഉപയോഗിച്ച് വിഭജിച്ചെടുക്കേണ്ട ആവശ്യമില്ല എന്നത് പോലെ തന്നെ അന്നേ ദിവസത്തെ ബില്ലിന്റെ തുക എല്ലാവരും നൽകിയോ എന്നറിയാനും ഇതിലൂടെ എളുപ്പം സാധിക്കുന്നു. എല്ലാവരിൽ നിന്നും തുല്യമായിട്ടാണ് പേയ്മെന്റ് സ്വീകരിക്കുന്നത് എന്നതിനാൽ മറ്റ് പ്രശ്നങ്ങളും ഉണ്ടാവുകയില്ല.
ഷെയർ നൽകാം
ഈ ഫീച്ചർ ഉപയോഗിച്ച് ബിൽ തുക അടയ്ക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെയർ നൽകാൻ സാധിക്കും. അതല്ലെങ്കിൽ ഒരാൾ ബിൽ നൽകിയതിന് ശേഷം പങ്കിടാം അല്ലെങ്കിൽ മൊത്തം തുക അടച്ചതിന് ശേഷം അത് വിഭജിക്കാം. ഈ ഫീച്ചർ മൊത്തത്തിൽ ബില്ലുകൾ വിഭജിക്കുന്നത് ലളിതമാക്കുന്നു. ഷെയർ ചെയ്ത തുകയും മൊത്തം ചിലവുകളുമെല്ലാം ഇത്തരത്തിൽ ഒരുമിച്ച് കാണാം എന്നതിനാൽ ചെലവുകൾ നിയന്ത്രിക്കാനും സാധിക്കും. ഇതിലൂടെ പിശകുകൾ ഉണ്ടാകുന്നത് കുറയുന്നു.
ബിൽ എങ്ങനെ സ്പ്ലിറ്റ് ചെയ്യാം
• ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക.
• നിലവിലുള്ള ഗ്രൂപ്പ് ചാറ്റ് തുറന്ന് സ്പ്ലിറ്റ് എൻ എക്സ്പൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
• ഉപയോക്താക്കൾക്ക് ഗ്രൂപ്പ് "ഡിസ്കവർ" പേജിലൂടെയും തിരഞ്ഞെടുക്കാൻ സാധിക്കും
• ബില്ലിന്റെ ആകെ തുക നൽകുക.
• ബില്ലിന് ഒരു പേര് നൽകുക.
• ബിൽ വിഭജിക്കാനുള്ള അംഗങ്ങളെ ഗ്രൂപ്പിൽ നിന്ന് തിരഞ്ഞെടുക്കുക.
ആർക്ക് പണം ലഭിക്കും
ബിൽ സ്പ്ലിറ്റ് ക്രിയേറ്റ് ചെയ്യുന്നത് ആരാണോ അവർക്ക് മാത്രമേ പണം സ്വീകരിക്കാൻ കഴിയൂ എന്നതാണ് ഗൂഗിൾ പേ എക്സ്പൻസ് സ്പ്ലിറ്റ് ഫീച്ചറിന്റെ പ്രത്യേകത. ജിപേയിലെ ബിൽ ക്രിയേറ്റ് ചെയ്യുന്ന ആളുടെ പ്രൈമറി ബാങ്ക് അക്കൗണ്ടിലേക്കാണ് മറ്റുള്ളവർ അയക്കുന്ന പണം പോകുന്നത്. ഉപയോക്താവ് ബിൽ സ്പ്ലിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ “ബിൽ ഡീറ്റൈൽസ്” പേജിൽ ആരാണ് പണമടച്ചതെന്നും ആരൊക്കെ ഇനിയും പണം നൽകാൻ ബാക്കിയുണ്ട് എന്നുമുള്ള വിവരങ്ങൾ കാണിക്കും. ഇവ ബിൽ സ്പ്ലിറ്റ് ചെയ്ത ആളിന് മാത്രമേ കാണുകയുള്ളു.
പണമയച്ച വിവരങ്ങൾ കാണാം
ബിൽ സ്പ്ലിറ്റിൽ വരുന്ന മറ്റുള്ള ആളുകൾക്ക് ആകെ എത്ര പേയ്‌മെന്റുകളാണ് ഇനി അടയ്ക്കാനുള്ളത് എന്നത് മാത്രമേ കാണുകയുള്ളു. പണം നൽകാൻ ബാക്കിയുള്ളവരുടെ പേര് വിവരങ്ങളും പണം നൽകിയത് ആരെന്നും എല്ലാവർക്കും കാണാൻ സാധിക്കില്ല എന്നത് കൂടുതൽ സ്വകാര്യത നൽകുന്ന കാര്യം കൂടിയാണ്. ഇത്തരത്തിൽ ബിൽ സ്പ്ലിറ്റ് ചെയ്യാൻ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും ജിപേ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിക്കുക.
Content Highlights: Know about the split bill of 'Google Pay'
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !