വളാഞ്ചേരി നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥക്കുമെതിരെ എല്‍.ഡി.എഫ് വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എല്‍.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി നേതാക്കൾ വളാഞ്ചേരിയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക,ലൈഫ് ഭവന പദ്ധതി സമയ ബന്ദിതമായി നടപ്പിലാക്കുക,
സ്ട്രീറ്റ് ലൈറ്റ് പുതിയത് സ്ഥാപിക്കുക, കുടുംബാരോഗ്യ കേന്ദ്രത്തില്‍ കീഴില്‍ കിടത്തി ചികിത്സ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എല്‍.ഡി.എഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പത്ത് മണിക്ക് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.. മാര്‍ച്ച് സിപിഐ(എം)ജില്ലാ സെക്രട്ടിറിയേറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനം ചെയ്യും. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള വേതനം കൃത്യസമയത്ത് കൊടുക്കുക.അമൃത് പദ്ധതി പുനരാലോചന നടത്തുക എന്നീ അവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ്് നേതാക്കളായ കെ എം ഫിറോസ്ബാബു, കെ കെ ഫൈസല്‍ തങ്ങള്‍, കെ എം അബ്ദുല്‍ അസീസ്, കെ കെ ഉമ്മര്‍ബാവ, സി കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു
Content Highlights: Alleging corruption in the Valanchery Municipal Corporation, the LDF is marching to the Municipal Corporation.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !