തിരുവനന്തപുരം: റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാൻ റവന്യുമന്ത്രി കെ.രാജന്റെ നിര്‍ദേശം.
കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ കാലയളവില്‍ ശമ്ബളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും. സസ്പെൻഷൻ കാലാവധി കഴിഞ്ഞു സര്‍വീസില്‍ പ്രവേശിച്ചാല്‍ കുടിശിക ശമ്ബളം പൂര്‍ണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ, ശക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
റവന്യുവകുപ്പിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാൻ റവന്യുമന്ത്രി നിര്‍ദേശം നല്‍കി. മൂന്നു വര്‍ഷം വില്ലേജ് ഓഫിസുകളില്‍ തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യു ഇന്റലിജൻസ് ശക്തിപ്പെടുത്തും. എല്ലാ മാസവും ലാൻഡ് റവന്യു കമ്മിഷണറും റവന്യു സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നല്‍ പരിശോധന നടത്തും.
പാലക്കാട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ വി.സുരേഷ് കുമാര്‍ വിജിലൻസിന്റെ പിടിയിലായത്. മണ്ണാര്‍ക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.
Content Highlights: The minister suggested to look into the legal way to dismiss the accused in the corruption case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !