ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ പതിനാലു പേരുമെന്ന് സൂചന.. പുതിയ വിവരങ്ങൾ ഇങ്ങനെ.. മീഡിയ വിഷൻ അപ്ഡേറ്റ്സ്...

0

"താനൂർ ബോട്ട് അപകടം; മരണം 22 ആയി; ഒരുകുടുംബത്തിലെ 14 പേർ; 6 മണി മുതൽ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു; രാവിലെ 09:00 മണിയോടെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകും..!"
കേരളത്തെ ഞെട്ടിച്ച താനൂർ തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 14 പേര്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

മരണപ്പെട്ടവരിൽ ഒരു കുടുംബത്തിൽ നിന്നുള്ളവർ; താനൂർ കുന്നുമ്മൽ ജാബിറിൻ്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീ ർ (12) മകൾ ജന്ന(8), സൈതലവിയുടെ ഭാര്യ സീനത്ത്(43) മക്കളായഅസ്ന (18 ), ഷംന (16)സഫ് ല (13 ),(ഫിദദിൽന(8) സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷമെഹ്റിൻ (ഒന്നര), സഹോദരൻസിറാജിൻ്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം).

മരിച്ചവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് എട്ടിനു നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു.

👉 രാവിലെ 06:00 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിച്ചു.

👉 തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും.

👉 രാവിലെ 9 മണിക്ക് മുമ്പ് പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകൊടുക്കും.

👉 ഇനി കണ്ടെത്താൻ ഉള്ളത് ഒരു കുട്ടിയുടെ മൃതദേഹം.

👉 താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരിൽ അധികവും.

👉 മരിച്ച അഫ്ലഹ്, അൻഷിദ് എന്നിവരുടെ പോസ്റ്റ്മോർട്ടം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും.

👉 ഹസ്ന, ഷഫ്ന, ഫാത്തിമ മിൻഹ, സിദ്ദീഖ്, ജൽസിയ, ഫസീന, ഫൈസാൻ, സബറുദ്ദീൻ എന്നിവരുടെ പോസ്റ്റ്മോർട്ടം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടക്കും.

👉 സീനത്ത്, ജെറീർ, അദ്നാൻ എന്നിവരുടേത് തിരൂർ ജില്ലാ ആശുപത്രിയിൽ നടക്കും.

👉 ഹാദി ഫാത്തിമ, ഷംന, സഹ്റ, നൈറ, സ ഷെറിൻ എന്നിവരുടേത് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും.

👉 റുഷ്ദ, ആദില ഷെറി, ആയിഷാബി, അർഷാൻ എന്നിവരുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളജിലും നടക്കും.

👉 മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും.

👉 ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തിൽ ആശങ്ക.

👉 രാവിലെ സേനാവിഭാ​ഗങ്ങളുടെ അവസാനഘട്ട തെരച്ചിൽ നടക്കും.
 
👉 തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരം.

👉 ബോട്ട് പൂർണമായി കരക്കുകയറ്റി. ജെസിബിയുടെ സഹായത്തോടെ മറുകരയിലാണ് ബോട്ട് എത്തിച്ചത്.

👉 ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തും.

👉 അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

👉 ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

👉 ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

👉 അപകടത്തിൽപെട്ടത് ഇരുനില ബോട്ട്.

👉 കരയിൽനിന്ന് അര കിലോമീറ്ററോളം മുന്നോട്ടുപോയ ശേഷം ബോട്ട് ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതോടെ യാത്രക്കാർ ആ വശത്തേക്ക് മാറി. പിന്നാലെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

👉 മനുഷ്യജീവനു യാതൊരു വിലയും കൽപിക്കാതെ 15 പേരെ കൊണ്ടുപോകേണ്ട ബോട്ടിൽ ആളുകളെ കുത്തിനിറച്ച് പോയതാണ് ബോട്ടപകടത്തിന്റെ പ്രധാന കാരണമെന്ന് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ്. ബോട്ട് പുറപ്പെടുമ്പോഴും ആളുകൾ ചാടിക്കയറി.

👉 'നേരത്തെ തന്നെ ബോട്ടിനെതിരെ പരാതി ഉയർന്നിരുന്നു, ഓണറോട് അടക്കം അക്കാര്യം പറഞ്ഞിരുന്നു'; നാട്ടുകാർ.

ഒറ്റ മൃതദേഹത്തിലും ജാക്കറ്റുണ്ടായിരുന്നില്ല.

 വാർഡ് കൗൺസിലർമാരോ മുനിസിപ്പാലിറ്റിയോ അറിയാതെയാണ് ബോട്ട് സർവീസ് നടക്കുന്നത്. തൂവൽ തീരത്ത് ആകെയുള്ളത് 4 ബോട്ടുകൾ. ബോട്ട് മറിയാൻ സാധ്യതയുണ്ടെന്ന് അറിയാവുന്നവർ നേരത്തെ മുന്നറിയിപ്പ് കൊടുത്തിരുന്നതായി പ്രദേശവാസികൾ.
 നാല്‍പതു മുതല്‍ അറുപതു വരെ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായി സൂചനയുണ്ടെന്ന് ഉദ്യോഗസ്ഥര്‍.
Content Highlights: It is indicated that fourteen members of a family were killed in the boat accident.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !