കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ ബസ്റ്റാന്റില്‍ സ്വകാര്യ ബസില്‍വെച്ച് യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം. മധ്യവയസ്‌കനായ യാത്രക്കാരനാണ് സഹയാത്രികയായ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ച ഉച്ചയോടെ തളിപ്പറമ്പ് ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ് ചെറുപുഴ സ്റ്റാന്റില്‍ നിര്‍ത്തിയപ്പോളാണ് യാത്രക്കാരന്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോളായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടെന്ന് കണ്ടതോടെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല.
Video:
Content Highlights: Middle-aged man flaunts nudity on private bus; The young woman captured the scene and shared the ordeal on social media
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !