കോഴിക്കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്.
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്ബ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്.
കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Content Highlights: The mobile phone in his pants pocket exploded; The youth was injured


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !