പെരിന്തൽമണ്ണ: (www.mediavisionlive.in) നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളിലെ ഒരു പാക്കറ്റിനുപുറത്തുള്ള കവർ കീറിയ നിലയിലായിരുന്നു. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉള്‍പ്പെടെ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തെ ചോദ്യം ചെയ്ത് എൽഡിഎഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോടു ഹൈക്കോടതി ഉത്തരവിട്ടു. ഇതുപ്രകാരമുള്ള റിപ്പോർട്ടാണ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായ നജീബ് കാന്തപുരമാണ് ജയിച്ചത്.
Content Highlights: Perinthalmanna assembly election case: Election Commission says postal ballot boxes were tampered with
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !