ഡല്‍ഹി മെട്രോ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇത്തവണയും ശരിയായ കാരണങ്ങളാലല്ല എന്നുള്ളതാണ് സങ്കടകരം. മെട്രോ ട്രെയിനിനുളളില്‍ വച്ച് കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ചിലര്‍ ഇതിനെ പരിഹസിച്ച് രംഗത്തുവരികയും ചെയ്തു. പെണ്‍കുട്ടിക്ക് യുവാവ് സിപിആര്‍ നല്‍കുകയായാണ് എന്നാണ് ഇക്കൂട്ടരുടെ വാദം. മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടി യുവാവിന്റെ മടിയില്‍ കിടക്കുമ്പോള്‍ ആവേത്തോടെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് കണ്ടിട്ടും മറ്റ് യാത്രക്കാര്‍ നിശബ്ദരായിരിക്കുന്നതും കാണാം. മോശമായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചിലര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു
दिल्ली मेट्रो का नाम बदल के P०rnHub क्यों नहीं रख देते @DCP_DelhiMetro ? pic.twitter.com/dTeyraJaVf
— Dr. Ladla (@SonOfChoudhary) May 9, 2023
രണ്ടാഴ്ച്ച മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് മെട്രോയില്‍ സ്വയംഭോഗം ചെയ്തതിന് ഒരാളുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു മുന്‍പ് അനുചിതമായ വസ്ത്രധാരണം നടത്തിയെന്ന് ആളുകള്‍ ആരോപിക്കുന്ന യാത്രക്കാരിയുടെ വിഡിയോയും കോച്ചിനുള്ളില്‍ പല്ല് തേയ്ക്കുന്ന യാത്രക്കാരന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു. യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ സാഹചര്യത്തില്‍ സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസുകാരെ വിന്യസിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിരുന്നു.
മെട്രോയില്‍ യാത്രക്കാര്‍ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആര്‍സി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
Content Highlights: Public kiss of suitors on metro; The video went viral on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !