തോണിക്കടവത്ത് കുടുംബ സംഗമം ഞായറാഴ്ച; വിവിധ പരിപാടികൾ, പങ്കെടുക്കാൻ വിളിക്കുക..

0

കുറ്റിപ്പുറം : 
കേരളത്തിൽ പല പ്രദേശങ്ങളിലായി താമസിച്ചു വരുന്ന തോണിക്കടവത്തു തറവാട്ടിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് കുറ്റിപ്പുറത്തു മെയ് 28ന് ഞായറാഴ്ച 
ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് തോണിക്കടവത്തു് കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായി സംഘാടകർ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 പരിപാടിയിലേക്ക് എല്ലാ തോണിക്കടവത്തു കുടുംബാഗങ്ങളെയും
 സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രൊഫ: ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ പരിപാടി ഉദ്‌ഘാടനം നിർവഹിക്കും. സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. തറവാട്ടിലെ ഉയർന്ന പദവികളിൽ ഇരിക്കുന്നവരെയും, ജനപ്രതിനിധികളെയും ,സാമൂഹിക സാംസ്‌കാരിക,സാമുദായിക, വ്യാപാര,വ്യവസായ,കാർഷിക കലാ,കായിക രംഗത്തുള്ളവരെ ആദരിക്കും.

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മദ്രസ്സയിൽ പ്ലസ് 2,ഖുർഹാൻ ഹാഫിള് കുട്ടികളെയും ചടങ്ങിൽ ആദരിക്കും.
വിവിധ കലാപരിപാടികളും അരങ്ങേറും.

ധാർമിക ജീർണ്ണതക്കെതിരെ,ലഹരി വിരുദ്ധ ബോധവൽക്കരണവും ഉണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്
9895 061 898, 9895 556 485 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 

വാർത്താ സമ്മേളനത്തിൽ ടി.കെ .കുഞ്ഞവറാൻ ഹാജി ,സക്കീർ ഇഖ്ബാൽ, ടി.കെ മുഹമ്മദ് എന്ന കുഞ്ഞാപ്പു, ടി.കെ സലിം ബർക്കത്തു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Tonikadavat family gathering on Sunday... Various programs.. Call to participate..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !