'വളച്ചൊടിച്ച കഥ'; ബംഗാളില്‍ കേരള സ്റ്റോറി നിരോധിച്ച് മമതാ ബാനര്‍ജി

0

കൊല്‍ക്കത്ത:  വിവാദമായ 'കേരള സ്റ്റോറി' സിനിമയ്ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം.  മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ചിത്രം ബംഗാള്‍ നിരോധിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്‌റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. കേരള സ്റ്റോറി വളച്ചൊടിച്ച കഥയാണെന്നും മമത പറഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

തമിഴ്നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. ചെന്നൈയില്‍ 13 മള്‍ട്ടിപ്‌ളക്‌സുകളിലും കോയമ്പത്തൂരില്‍ മൂന്നുതിയേറ്ററിലും സേലത്ത് രണ്ടിടത്തും വെല്ലൂരില്‍ ഒരിടത്തുമാണ് വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്തത്. ആദ്യദിവസം നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികള്‍ കുറഞ്ഞു. സംഘര്‍ഷസാധ്യത കാരണം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്ലക്‌സുകളില്‍ മറ്റുചിത്രങ്ങള്‍ക്കും ആളുകുറയാന്‍ തുടങ്ങി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.
Content Highlights: 'Twisted Story'; Mamata Banerjee banned Kerala story in Bengal
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !