![]() |
പ്രതീകാത്മക ചിത്രം |
എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഉടന്‍ പിഴ ഈടാക്കില്ല. കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള അന്തിമ ധാരണാപത്രം തയാറാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
പദ്ധതിയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത ശേഷം മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. കരാര്‍ സംബന്ധിച്ച വിവാദങ്ങളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നീക്കം.
എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മെയ് 20 മുതല്‍ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണ നോട്ടീസ് അയച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് അയക്കുന്നതിന്‍റെ തപാല്‍ ചെലവ് ആര് വഹിക്കുമെന്നതിനെ ചൊല്ലി കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ തര്‍ക്കമായതോടെ ഇത് വരെ നോട്ടീസ് അയച്ച് തുടങ്ങിയിട്ടില്ല.
Content Highlights: Violations detected by the AI camera will not be penalized immediately
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !