ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്.
യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം.
10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
Content Highlights: Aadhaar renewal free, extended till September 14
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !