Trending Topic: Latest

വിവാഹസത്‌കാരത്തില്‍ പങ്കെടുത്ത 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; വില്ലൻ മന്തി ബിരിയാണിക്കൊപ്പം വിളമ്പിയ മയോണൈസ്?

0
വിവാഹസത്‌കാരത്തില്‍ പങ്കെടുത്ത 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; വില്ലൻ  മന്തി ബിരിയാണിക്കൊപ്പം വിളമ്പിയ മയോണൈസ് About 140 people who attended the wedding got food poisoning; Mayonnaise served with Villain Manti Biryani?

മലപ്പുറം:
പെരുമ്പടപ്പില്‍ വിവാഹസത്‌കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേര്‍ ആശുപത്രിയില്‍.

എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പനിയും ഛര്‍ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരും ഗുരുതരാവസ്ഥയിലില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്‌ച. തലേദിവസമായ ശനിയാഴ്‌ച രാത്രിയായിരുന്നു നിക്കാഹ്. നിക്കാഹില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിരുന്നില്‍ മന്തി ബിരിയാണിയാണു വിളമ്ബിയത്. കാറ്ററിങ് കമ്ബനിക്കായിരുന്നു ഭക്ഷണച്ചുമതല. മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ‌

Content Highlights: About 140 people who attended the wedding got food poisoning; Mayonnaise served with Villain Manti Biryani?
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !