തൃപ്പൂണിത്തുറ പള്ളിപ്പറമ്ബുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനോട് ഹോട്ടലില്‍ മുറിയെടുക്കാൻ ആവശ്യപ്പെട്ട് ഹണിട്രാപ്പില്‍ പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ടൈല്‍ ജോലി ചെയ്യുന്ന യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. യുവാവില്‍ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. പിന്നീട് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുക്കാൻ മനീഷ യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 15ന് ഹോട്ടലില്‍ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലില്‍ എത്തിയത്.
സുനിയെ പുറത്തു നിര്‍ത്തിയാണ് മനീഷ അകത്തേക്ക് കയറിയത്. കുറച്ചുകഴിഞ്ഞ് കോളിങ് ബെല്‍ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയുമായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്. സംഭവത്തെത്തുടര്‍ന്നു യുവാവ് മഞ്ഞുമ്മലിലെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, മനീഷ ഇയാളെ ഫോണില്‍ വിളിച്ച് പ്രശ്നം ഒത്തുതീര്‍ക്കാൻ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്നാണ് എറണാകുളം സെൻട്രല്‍ പൊലീസ് ഇരുവരേയും അറസ്റ്റ്ചെയ്തത്.
Content Highlights: Borrowed Rs.2000 and asked to take a hotel room; Attempt to extort money by trapping youth in honey trap; arrest
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !