ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിക്കഴിഞ്ഞതയാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ ജൂണ്‍ 15ന് മുതല്‍ നട്ടുച്ച നേരത്തെ പുറം ജോലികള്‍ക്ക് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് മനുഷ്യവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് കടുത്ത വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് കാമ്പയിന്‍. തുടര്‍ച്ചയായി 19-ാം വര്‍ഷമാണ് യുഎഇ ഈ മധ്യാഹ്ന ഇടവേള കാമ്പെയ്ന്‍ നടപ്പിലാക്കുന്നത്. പുറം തൊഴില്‍ ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസകരമായ നടപടിയാണിത്.
ഉച്ചവിശ്രമ ഇടവേള എന്താണ്?
വേനല്‍ക്കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് തൊഴിലാളികളെ നിരോധിച്ചു കൊണ്ടുള്ള മനുഷ്യവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ വാര്‍ഷിക സംരംഭമാണ് ഉച്ചവിശ്രമം. ഈ വര്‍ഷം, 2023 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഇത് നടപ്പിലാക്കും. തൊഴില്‍പരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും ജോലി സംബന്ധമായ പരിക്കുകളോ രോഗങ്ങളോ തടയുകയും ചെയ്യുന്ന മതിയായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍. തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച 2022-ലെ മന്ത്രിതല പ്രമേയം നമ്പര്‍ (44) പ്രകാരമാണ് ഈ കാമ്പയിന്‍.
ഇളവുകള്‍ ആര്‍ക്കൊക്കെ?
ചില തൊഴിലുകളെയും ജോലികളെയും സാങ്കേതിക കാരണങ്ങളാല്‍ മധ്യാഹ്ന ഇടവേളയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള അസ്ഫാല്‍റ്റ് ഇടുകയോ കോണ്‍ക്രീറ്റ് ഒഴിക്കുകയോ ചെയ്യുന്ന പ്രവൃത്തികള്‍, ജലവിതരണത്തിലോ വൈദ്യുതിയിലോ തടസ്സങ്ങള്‍ നീക്കല്‍, ഗതാഗത തടസ്സങ്ങള്‍ നീക്കല്‍, തുടങ്ങി തുടര്‍ച്ച ആവശ്യമുള്ളതും സമൂഹത്തെ ബാധിക്കുന്നതുമായ പ്രവൃത്തികള്‍ക്കാണ് ഇളവുള്ളത്. അതേപോലെ അപകടങ്ങള്‍ കൈകാര്യം ചെയ്യല്‍, കേടുപാടുകള്‍ പരിഹരിക്കാന്‍ തുടങ്ങിയവയ്ക്ക ആവശ്യമായ പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏതെങ്കിലും സര്‍ക്കാര്‍ അതോറിറ്റിയില്‍ നിന്ന് അനുമതി ആവശ്യമുള്ള പ്രവൃത്തികളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. പ്രധാന ട്രാഫിക് റൂട്ടുകള്‍, വൈദ്യുതി ലൈനുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ക്കും ഇളവുകള്‍ ബാധകമാണ്.
Content Highlights: Heat reaches 50 degrees in UAE; Restrictions on outdoor work from June 15
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !