അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. അങ്ങാടിപ്പുറത്താണ് സംഭവം. 72 പവൻ സ്വര്‍ണവും 12,000 രൂപയും അഞ്ച് വാച്ചുകളുമാണ് മോഷണം പോയത്. വീടിന്റെ പിൻവശത്തുള്ള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.
അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ പുതുപറമ്ബില്‍ സിബിയുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ വീട് പൂട്ടി കൊച്ചിയിലേക്ക് പോയ സമയത്താണ് മോഷണം.
വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ട്. അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവച്ച നിലയിലാണ്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സിബിയുടെ സഹോദരൻ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൊളിച്ചിട്ട നിലയില്‍ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിത്തുറന്നു തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
പെരിന്തല്‍മണ്ണയില്‍ നിന്നു പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണമാരംഭിച്ചു.
Content Highlights: Massive theft at Anadipuram; The house was broken into and 72 Pawan, 12,000 rupees and five watches were stolen
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !