തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് ചോരയൊലിപ്പിച്ച നിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടത്.
കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം.
ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഇയാള്‍ പതിവായി കിടന്നുറങ്ങിയിരുന്നത്. ഇഇന്ന് രാവിലെ ആറരയോടെ തുണിക്കടയ്ക്ക് മുന്നിലായാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം വലിയ കല്ലും ചോരപ്പാടുകളും കണ്ടെത്തി.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Accused in murder case dead after being hit on the head; Dead body at Tirur bus stand
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !