തൃശൂർ: നഗരത്തിലെ എ ടി എമ്മിൽ പടക്കമെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഇ എം ഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായി പടക്കമെറിയുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇ എം ഐ മുടങ്ങിയതിനാൽ സർവീസ് ചാർജ് പിടിച്ചതായി കാട്ടി മൊബൈലിൽ മെസേജ് വന്നു. സംഭവത്തിന് മുൻപ് രജീഷ് ബാങ്കിലെത്തി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തിരുന്നു. മെസേജ് വന്നതിൽ പ്രകോപിതനായ രജീഷ് ജനറൽ ആശുപത്രി പരിസരത്തുള്ള പടക്കക്കടയിൽ നിന്ന് പടക്കം വാങ്ങിയതിനുശേഷം ഇത് ബാങ്കിന്റെ എ ടി എമ്മിനുള്ളിലേയ്ക്ക് എറിയുകയായിരുന്നു.
പിന്നാലെ മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നാണ് പിടികൂടിയത്. ബാങ്കിലെയും എ ടി എമ്മിലെയും സി സി ടി വി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ രജീഷ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു.
Content Highlights: After the EMI defaulted, the bank seized the money; Youth arrested for throwing firecrackers inside ATM
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !