വളാഞ്ചേരി :ലോ ഫ്ലോർ , സ്വിഫ്റ്റ് ബസുകൾക്ക് വളാഞ്ചേരിയിൽ സ്റ്റോപ്പും ബുക്കിംഗ് പോയിന്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കത്ത് നൽകി.
വിദ്യാർത്ഥികളും സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ നിത്യേന ഇതര ജില്ലകളിലേക്കും മറ്റും പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് വളാഞ്ചേരി . ആയതിനാൽലോ ഫ്ലോർ , സ്വിഫ്റ്റ് ബസുകൾക്ക് വളാഞ്ചേരിയിൽ സ്റ്റോപ്പും ബുക്കിംഗ് പോയിന്റും അനുവദിക്കണമെന്നായിരുന്നു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിലെ ആവശ്യം. എം.എൽ.എയുടെ ആവശ്യം തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കെ.എസ്.ആർ.ടി സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എം.എൽ.എക്ക് നൽകിയ മറുപടി കത്തിൽ അറിയിച്ചു.
Content Highlights: Allocation of stop and booking point for low floor and swift buses at Valanchery
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !