ചങ്ങരംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ ആണ് ഞായറാഴ്ച പുലര്‍ച്ചെയോടെ മോഷണ ശ്രമം നടന്നത്.
പുലര്‍ച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസര്‍ എ ടി എമ്മിലെ ബുക്കില്‍ ഒപ്പുവച്ചു പോയതിന് ശേഷമാണ് സംഭവം.
മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാന്‍ ശ്രമിച്ചതില്‍ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ബാങ്ക് ആധികൃതര്‍ നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: ATM robbery attempt in Changaramkulam; The thief ran away after raising the alarm
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !