കണ്ണൂർ: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കല്യാശേരി മാങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് നിഹാദിനെതിരേ കണ്ണപുരം പൊലീസ് കേസെടുത്തത്.ഐ.ടി ആക്‌ടിലെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. നിഹാദിന്‍റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായി ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു.
ഡി.ജി.പിയുടെ നിർദേശപ്രകാരം കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗവും യൂട്യൂബർക്കെതിരേ റിപ്പോർട്ട് നൽകിയിരുന്നു.
Content Highlights: Case against YouTuber cap in Kannur too
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !