തൃശൂരിലെ മതിലകത്ത് ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറില്‍ ആണ് നഴ്സായ യുവതി ദന്തഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജ്യം വിട്ട പ്രതിയെ മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയാണ് പരാതി നല്‍കിയത്. തന്നെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കയ പ്രതയെ റിമാൻഡ് ചെയ്തു.
Content Highlights: Dentist arrested in case of torturing home nurse who came to see parents
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !