വളാഞ്ചേരി: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് നടന്ന എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാനാധ്യാപകൻ സൻജീദ് കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.ടി ശിഹാബിന്റെ അധ്യക്ഷതയിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബുഷ്റ നാസർ മെമ്പർമാരായ കെ.പി വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ജഹഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ പി.ടി അയ്യൂബ്, നൗഷാദ് കെ.ടി, സി.ടി ദീപ, ദലീല റഹൂഫ്, വസന്ത ടീച്ചർ, ഫയർ വിങ്സ് രക്ഷാധികാരി അബ്ദുൽ ഖാദർ മാസ്റ്റർ, വായനശാല പൗരസമിതി അംഗം ബഷീർ.പി, മിഴിവ് കൂട്ടായ്മ ഭാരവാഹിയായ ഷൗക്കത്ത് എൻ.ടി , സോക്കർ സെവൻസ് അംഗം നൗഷദ്.ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു. സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ബേബി ഡോൾ , തെയ്യംതിറ, മാജിക് എന്നിവയുടെ അവതരണം പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് പായസ വിതരണവും നടന്നു.
Content Highlights: Etayur gram panchayat level entrance festival was colorful
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !