എടയൂർ മൂന്നാക്കൽ പള്ളി മോഷണം; പ്രതിയെ പിടികൂടാനായില്ല... ഇരുട്ടിൽ തപ്പി പോലീസ്

0

പ്രശസ്തമായ എടയൂർ മൂന്നാക്കൽ പള്ളിയിലെ ഭണ്ഡാര മോഷണ കേസിൽ പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. മെയ് 28ന് മോഷണം നടന്ന്  പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചില്ല. 

ആദ്യഘട്ടത്തിൽ CCTV പരിശോധനകൾ കാര്യക്ഷമമാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോയ പോലീസ് സംശയം തോന്നിയ ചിലരെ കുറിച്ച് അന്വേഷണം നടത്തി എന്നതൊഴിച്ചാൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. 

ഭണ്ഡാരം പൊളിക്കാനുള്ള പിക്കാസുമായി പ്രതികടന്നു വരുന്നതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നുവെങ്കിലും മോഷ്ടാവ് മുഖം മറച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച പിക്കാസ് മോഷ്ടാവ് കൃത്യത്തിന് ശേഷം ഭണ്ഡാര പെട്ടിക്ക് സമീപം തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് മോഷണം പോയിരുന്നത്. ഇത്തരത്തിൽ അതിവിദഗ്ദമായി കൃത്യം നടത്തി രക്ഷപെട്ട മോഷ്ടാവിനെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിനാൽ പ്രദേശവാസികളും ഭയപ്പാടിലാണ്.

അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കി പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് മഹല്ല് നിവാസികൾ ഒറ്റക്കെട്ടായി ആവശ്യപെടുന്നത്.
Content Highlights: Etayur Munnakal church theft.. The suspect could not be caught... Police searched in the dark..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !